കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചെടുത്തു. നാലു യാത്രക്കാരില്‍ നിന്നായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത് കസ്റ്റംസ് പ്രിവെന്‍ഷന്‍ ഡിവിഷന്റെ പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറു ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്.
കസ്റ്റംസ് പ്രിവെന്‍ഷന്‍ ഡിവിഷന്റെ പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറു ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ 4 പേര് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായി. 24 മണിക്കൂറിനിടെ കരിപ്പൂരില്‍ രണ്ടര കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റ പരിശോധനയിലാണ് മറ്റു രണ്ടു യാത്രക്കാരില്‍ നിന്നായി മൂന്നു കിലോ 700 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്. ദുബായില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി എംവി സൈനുദീന്‍ എന്നിവരാണ് ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കാല്‍മുട്ടില്‍ കെട്ടിവച്ച് സ്വര്‍ണ മിശ്രിതം കടത്താനായിരുന്നു സൈനുദ്ദീന്റെ പദ്ധതി. സോക്സിനുള്ളിലാണ് ഷാനവാസ് സ്വര്‍ണം ഒളിപ്പിച്ചത്. ആകെ രണ്ടരക്കോടിയിലധികം രൂപയുടെ സ്വര്‍ണ കടത്താണ് കസ്റ്റംസ് കരിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ടെത്തിയത്.